എനിക്ക് ഞാന്‍ വിധിച്ച
തടവറയാണ് നീ
എഴുതി പഠിക്കുകയാണ്
സ്വപ്നങ്ങളെ
നരച്ച നിഴലുകള്‍ വീണ
മുച്ചുവരുകളില്‍
എണ്ണി പഠിക്കുകയാണ്
നിറങ്ങളെ
ഒറ്റ നിറമുള്ള
മഴവില്ല് പോലത്തെ
ജനലഴികളില്‍
വല്ലാതെ തണുപ്പുള്ള
രാത്രികളില്‍
എനിക്ക് മൂടിപ്പുതക്കാന്‍
നീ തന്ന
ഇരുട്ടിന്റെ ഒറ്റപ്പുതപ്പ്..
വിദൂരങ്ങളില്‍
എനിക്ക് നോക്കിയിരിക്കാന്‍
നീ തന്ന
അസ്തമയത്തിന്റെ ചുവപ്പ്
ഒരുപാടൊറ്റപ്പെടുന്ന
ചില സന്ധ്യകളില്‍
കനത്ത ബൂട്സിന്റെ
ശബ്ധത്തില്‍
എന്റെ വരാന്തയില്‍
നടന്നു പോവാറുണ്ട്
ചില ഓര്‍മ്മകള്‍
നിന്നെ കുറിച്ച്
കാത്തിരിപ്പിനൊടുവില്‍
എന്റെ പരോള്‍
തുടങ്ങുന്ന ദിവസം
നീ ആത്മഹത്യ
ചെയ്യുമായിരിക്കും
അങ്ങിനെതന്നെ ആവണമല്ലോ
പ്രണയത്തിന്റെ ക്ലീഷേ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ