പലരും ചോദിക്കുന്നു
'അവളെ മറന്നു പോയോ' എന്ന്...
അപ്പോള്‍
പ്രണയവും വിരഹവും
കണ്ണുനീരും വളപ്പൊട്ടുകളും
ഒഴുകിപോയ പുഴയെക്കൊതിപ്പിച്ച്
ഓര്‍മ്മയിലേക്ക് തിരിച്ചോഴുക്കുന്നു...
അവിചാരിത കടല്‍ത്തീരങ്ങളില്‍
ഇന്നലയെ പുനര്‍ജനിപ്പിച്ച്
ചില നിമിഷങ്ങള്‍
ആര്ത്തിരമ്പുന്നു
അവളെക്കുറിച്ച്.....
മൌനത്തിന്റെ ഭാഷ ഇപ്പോഴും
സംഗീതത്തിന്റെ മഹാസാധ്യതകളെ
നമുക്ക് മുന്നില്‍ തുറന്നു വയ്ക്കുന്നു ....
"എന്നെ മറന്നു പോയോ"എന്ന്
അവളൊരിക്കലും ചോദിക്കില്ലെന്ന്
എനിക്കറിയാം
എന്നാലും നിശബ്ദമായെങ്കിലും
പറയാതിരിക്കുന്നതെങ്ങിനെയാണ്
ഹൃദയത്തിന്റെ ഏതോ അറയില്‍
അവളിപ്പോഴും കെടാതിരിക്കുന്നതുകൊണ്ടാണ്
ഞാനിപ്പോഴും ജീവിച്ചിരിക്കുന്നതെന്ന്....
'അവളെ മറന്നു പോയോ' എന്ന്...
അപ്പോള്‍
പ്രണയവും വിരഹവും
കണ്ണുനീരും വളപ്പൊട്ടുകളും
ഒഴുകിപോയ പുഴയെക്കൊതിപ്പിച്ച്
ഓര്‍മ്മയിലേക്ക് തിരിച്ചോഴുക്കുന്നു...
അവിചാരിത കടല്‍ത്തീരങ്ങളില്‍
ഇന്നലയെ പുനര്‍ജനിപ്പിച്ച്
ചില നിമിഷങ്ങള്‍
ആര്ത്തിരമ്പുന്നു
അവളെക്കുറിച്ച്.....
മൌനത്തിന്റെ ഭാഷ ഇപ്പോഴും
സംഗീതത്തിന്റെ മഹാസാധ്യതകളെ
നമുക്ക് മുന്നില്‍ തുറന്നു വയ്ക്കുന്നു ....
"എന്നെ മറന്നു പോയോ"എന്ന്
അവളൊരിക്കലും ചോദിക്കില്ലെന്ന്
എനിക്കറിയാം
എന്നാലും നിശബ്ദമായെങ്കിലും
പറയാതിരിക്കുന്നതെങ്ങിനെയാണ്
ഹൃദയത്തിന്റെ ഏതോ അറയില്‍
അവളിപ്പോഴും കെടാതിരിക്കുന്നതുകൊണ്ടാണ്
ഞാനിപ്പോഴും ജീവിച്ചിരിക്കുന്നതെന്ന്....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ